കൊട്ടാരക്കര സ്വദേശിയായ ശ്രീ. കെ. പി. യുടെ യഥാർത്ഥപേരു് കുട്ടൻപിള്ള എന്നാണു്. ശ്രീമാൻ രാമൻപിള്ളയുടെയും, ശ്രീമതി പാർവ്വതിയമ്മയുടെയും പുത്രനായി 1926-ൽ ജനിച്ചു. എസ്.എസ്.എൽ.സി പാസ്സായശേഷം പ്രൊഫഷണൽ നാടകവേദിയിൽ പ്രവേശിച്ചു. പല നാടകങ്ങളും ഇദ്ദേഹം തന്നെ എഴുതി അവതരിപ്പിച്ചിട്ടുണ്ടു്. 1950-ൽ നീലായുടെ പ്രഥമചിത്രമായ ‘ആത്മസഖി’ക്കുവേണ്ടി കഥയും സംഭാഷണവുമെഴുതി സിനിമാരംഗവുമായി ബന്ധപെട്ടു. തുടർന്നു ആറു ചിത്രങ്ങൾക്കു കഥയും സംഭാഷണവും എഴുതുകയും അവയിൽ മിക്കവയിലും അഭിനയിക്കുകയും ചെയ്തു. ‘പാശമലർ’ എന്ന തമിഴ്ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിലാണു് ശ്രീ. കൊട്ടാരക്കര പ്രസിദ്ധിയിലേക്കുയർന്നതു്. ചിത്രം 8 ഭാഷകളിലായി ഇറങ്ങിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി ചെയ്ത ജമീന്താര്‍ ആയിരുന്നു അവസാന ചിത്രം.
സൗത്ത് ഇന്ത്യന്‍ ചേമ്പര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റാകുന്ന ആദ്യത്തെ മലയാളിയാണു്. സത്യന്റെ ആദ്യചിത്രമായ ആത്മസഖിയില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ആദ്യമായി നിര്‍മ്മിച്ച സിനിമ തമിഴിലെ തങ്കം മനസ്സു് തങ്കം ആണു്.
ഒരു നിർമ്മാതാവെന്ന നിലയിൽ തമിഴുചിത്രരംഗത്തു വന്ന ഇദ്ദേഹം ‘പരിശു്’ എന്ന ഒരു ചിത്രം നിർമ്മിച്ചശേഷം മലയാളചിത്രനിർമ്മാണത്തിലേക്കു തിരിഞ്ഞു. ‘ജീവിതയാത്ര’യാണു് ശ്രീ. കെ. പി. കൊട്ടാരക്കരയുടെ ആദ്യമലയാളചിത്രം. തുടർന്നു ധാരാളം ചിത്രങ്ങൾകൂടി നിർമ്മിക്കുകയും ചെയ്തു. കെ. പി. യുടെ മിക്കവാറും എല്ലാ ചിത്രങ്ങൾക്കും കഥയും സംഭാഷണവുമെഴുതിയതു് അദ്ദേഹം തന്നെയാണു്. ഇദ്ദേഹത്തിന്റെ പല കഥകളും മറ്റുഭാഷകളിൽ ചിത്രമാക്കിയിട്ടുണ്ടു്.
കൊട്ടാരക്കര കൈപ്പള്ളിയില്‍ കുട്ടന് പിള്ള ഒരു നടനും സംവിധായകനും, കഥാകൃത്തും, നര്മ്മാതാവുമായിരുന്നു.
1949ല്‍ മെറിലാന്‍ഡ് സുബ്രഹ്മണ്യം ആണു് അദ്ദേഹത്തെ സിനിമാരംഗത്തെത്തിച്ചതു്. അതിനു മുന്‍പു് അദ്ദേഹം പുനലൂര്‍ പേപ്പര്‍ മില്‍സില്‍ ക്ലാര്‍ക്കായി ജോലി നോക്കുകയായിരുന്നു.. സത്യന് തുടങ്ങി ദിലീപ് വരെയുള്ള നടന്മാരെ വച്ചു് അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടു്. എം ജി ആര്, എം ടി രാമറാവു, ശിവജി ഗണേശന്, ദിലീപ് കുമാര്‍, കമലഹാസന്,സത്യന്, പ്രേംനസീര്‍, വിജയകാന്ത്, മധു, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരെയൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടു്.
മലയാളം, തെലുങ്കു്, കന്നട, തമിഴ് ഭാഷകളിലായി ധാരാളം ചിത്രങ്ങള്‍ക്കു വേണ്ടി കഥയെഴുതിയിട്ടുണ്ടു്. ധാരാളം ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ടു്.
ശാരദയാണു് ഭാര്യ. നിര്‍മ്മാതാവായ കെ പി ഗണേഷ്, രവി കൊട്ടാരക്കര എന്നിവര്‍ മക്കളാണു്. മോണ, യമുന മരുമക്കള്‍.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970 ; വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ് , മാധവഭദ്രന്‍
കടപ്പാട് : ബി വിജയകുമാര്‍